ആവശ്യമുള്ള സാധനങ്ങള്
കല്ലുമ്മേക്കായ കാല് കിലോ
പച്ചമുളക് അരച്ചത് 2 ടേബിള്സ്പൂണ്
മഞ്ഞള്പ്പൊടി കാല് ടീസ്പൂണ്
ഇഞ്ചി അരച്ചത് 1 ടീസ്പൂണ്
വെളുത്തുള്ളി അരച്ചത് 1 ടീസ്പൂണ്
തൈര് 1 ടേബിള്സ്പൂണ്
കറിവേപ്പില ഒരു തണ്ട്
ഉള്ളി അരിഞ്ഞത് രണ്ട്
വെളിച്ചെണ്ണ 1 ടേബിള്സ്പൂണ്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകള് എല്ലാം കൂടി കല്ലുമ്മേക്കായ
ചേര്ത്ത് നന്നായി കുഴച്ചെടുക്കുക . പത്ത്
മിനുറ്റ് മാറ്റി വെക്കുക . അതിനു
ശേഷം ചീനച്ചട്ടിയില് എണ്ണ ഒഴിച്ച്
കല്ലുംമെക്കായ മിക്സ് മൂപ്പിച്ചു
എടുക്കുക .
No comments:
Post a Comment