മലബാര് വിഭവങ്ങള് രുചിയില്
മികച്ചവയാണ്. മലബാര് വിഭവങ്ങള് എന്ന
ഒരു പേരു തന്നെ പ്രസിദ്ധമാകാന്
കാരണവും ഇതുതന്നെ. ചിക്കന് ഗീ റോസ്റ്റ്
തയ്യാറാക്കൂ മലബാര് വിഭവങ്ങളില്
പ്രധാനം നോണ്വെജ് വിഭവങ്ങള്
തന്നെയായിരിയ്ക്കും. മലബാര് സ്റ്റൈല്
ചിക്കന്, മട്ടന്, മീന്, മുട്ട വിഭവങ്ങള്
പ്രസിദ്ധവുമാണ്. മലബാര് സ്റ്റൈലില് ഒരു
ചിക്കന് കറി റെസിപ്പി കാണൂ,
ചിക്കന്-അരക്കിലോ
സവാള-6
തക്കാളി-2 മുഴുവന്
മല്ലി-3 ടേബിള് സ്പൂണ്
ഉണക്കമുളക്-4-6
വെളുത്തുള്ളി-10 അല്ലി
ഇഞ്ചി-ഒരു കഷ്ണം
തേങ്ങ-1 കപ്പ്
പച്ചമുളക്-3
മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
ചിക്കന്
കഴുതി വൃത്തിയാക്കി ഉപ്പും മഞ്ഞള്പ്പൊടിയു
ം പുരട്ടി അര മണിക്കൂര് വയ്ക്കുക. സവാള
നീളത്തലരിഞ്ഞ് മൂന്നു ഭാഗമായി പകുത്തു
വയ്ക്കുക. ഒരു പാനില് വെളിച്ചെണ്ണ
ചൂടാക്കി ഒരു ഭാഗം സവാള ഇതിലിട്ടു
നല്ലപോലെ വഴറ്റുക. ഇതിലേയ്ക്കു
കറിവേപ്പിലയും ചേര്ക്കണം. പിന്നീട്
ഇതിലേയ്ക്ക് മല്ലി, ഉണക്കമുളക്, തേങ്ങ
എന്നിവ ചേര്ത്തിളക്കുക. ഇതിലേയ്ക്ക്
ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്ത്ത്
നല്ലപോലെ ഇളക്കി വഴറ്റി വാങ്ങി വയ്ക്കുക.
ഇത് തണുത്തു കഴിയുമ്പോള് അരച്ചു
പേസ്റ്റാക്കണം. പാനില്
വെളിച്ചെണ്ണ ചൂടാക്കി ഇതില് ഒരു
ഭാഗം സവാള വഴറ്റുക. പിന്നീട് പച്ചമുളക്,
തക്കാളി എന്നിവ ചേര്ത്തു വഴറ്റണം.
ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന
മസാല ചേര്ത്തിളക്കുക. പിന്നീട് ചിക്കന്
കഷ്ണങ്ങള് ചേര്ത്തിളക്കി പാകത്തിനു
വെള്ളവും ചേര്ത്തു വേവിയ്ക്കുക. പാനില്
അല്പം വെളിച്ചണ്ണ ചേര്ത്ത് സവാള
ബ്രൗണ് നിറമാകുന്നതുവരെ വഴറ്റുക.
കറിവേപ്പിലയും ചേര്ക്കാം. ചിക്കന്
വെന്തു കുറുകിക്കഴിയുമ്പോള്
വാങ്ങി വറുത്തു വച്ചിരിയ്ക്കുന്ന
സവാളക്കൂട്ടു ചേര്ത്തിളക്കാം. മലബാര്
ചിക്കന് കറി തയ്യാര്. ചപ്പാത്തി,
പൊറോട്ട, ചോറ്, നെയ്ച്ചോറ്
ഏതിനൊപ്പവും കേമം.
മലബാര് സ്റ്റൈല് ചിക്കന് കറി
Subscribe to:
Post Comments (Atom)
No comments:
Post a Comment