1. മുഴുവന് കോഴി ( ഒന്ന് )
2. നീളത്തില് ചെറുതായി അരിഞ്ഞ സവാള
( 3 എണ്ണം )
3. തക്കാളി ( 2 എണ്ണം )
4. പുഴുങ്ങിയ മുട്ട ( 3 എണ്ണം )
5. എണ്ണ ( ആവശ്യത്തിന് )
6. മുളകുപൊടി ( ആവശ്യത്തിന് )
7. മല്ലി പൊടി ( ആവശ്യത്തിന് )
8. മഞ്ഞള് പൊടി ( ആവശ്യത്തിന് )
9.ഗരംമസാലപൊടി ( ആവശ്യത്തിന് )
10.പെരുംജീരകം ( ഒരു നുള്ള് )
11.പച്ച മുളക് (8 എണ്ണം )
12.വെളുത്തുള്ളി ( 6 അല്ലി )
13.ഇഞ്ചി (ഒരു ചെറിയ കഷ്ണം )
14.കറിവേപ്പില ( 2 ഇതള് )
15.നാരങ്ങ നീര് ( ഒന്ന് )
16.ഉപ്പ് ( ആവശ്യത്തിന് )
പാകം ചെയ്യുന്ന വിധം
- കോഴിയുടെ തോല് കളഞ്ഞു
കഴുകുക .എന്നിട്ട്
കോഴിയുടെ അകവും പുറവും വരയുക.
- വരഞ്ഞു കഴുകിയ കോഴി നാരങ്ങ നീര്
ഉപയോഗിച്ച് വൃത്തിയാക്കുക.
- മുളക് പൊടി,മഞ്ഞള് പൊടി,മല്ലിപ്പൊട
ി ,ഉപ്പ് എന്നിവ കുറച്ചു വെള്ളത്തില്
കുഴച്ച്
കോഴിയുടെ അകത്തും പുറത്തും പുരട്ടുക.
- മസാല നല്ലവണ്ണം കോഴിയില്
പിടിക്കാന് വേണ്ടി രണ്ടു
മണിക്കൂറെങ്കിലും ഫ്രിഡ്ജില് വയ്ക്കുക.
- ഒരു ചീനച്ചട്ടിയെടുത്ത് അതില് എണ്ണ
ഒഴിച്ച് ചൂടാക്കുക.
- ശേഷം അതിലേക്ക് ഒരു സവാള
അറിഞ്ഞത്, നാല് പച്ചമുളക്,കറിവ
േപ്പില,ഇഞ്ചിയും വെളുത്തുള്ളിയും
അരച്ചത് എന്നിവ ഇട്ടു നന്നായി വഴറ്റുക.
- ഇതിലേക്ക് മുളകുപൊടി,മഞ്ഞള
്പ്പൊടി,മല്ലിപ്പൊടി,ഗരംമസാലപ്
പൊടി,ഉപ്പ് എന്നിവ ഇട്ട് എണ്ണ
തെളിയുന്നത് വരെ വഴറ്റുക.
- നന്നായി വഴറ്റിയശേഷം അതിലേക്ക്
വരഞ്ഞ പുഴുങ്ങിയ മുട്ട ഇട്ട്
നന്നായി ഇളക്കി വാങ്ങുക.
- ഇനി ഫ്രിഡ്ജില് വച്ച മസാല പുരട്ടിയ
കോഴി എടുത്ത് അതിലേക്ക്
മുട്ടയും മസാലയും നിറക്കുക.
- കോഴി മുഴുവന് കൊല്ലാന് പാകത്തിനുള്ള
ഒരു ചീനച്ചട്ടി എടുത്ത് അതില്
ആവശ്യത്തിന് എണ്ണ ഒഴിക്കുക.
- എണ്ണ ചൂടാകുമ്പോള് അതിലേക്ക്
കോഴിയെ ഇടുക.
- ഇടവിട്ട് കോഴിയെ മറിച്ചിടുക.ഇത്
എല്ലാ ഭാഗവും നന്നായി വേവാന്
സഹായിക്കും.
- നല്ല രീതിയില് വെന്തു കിട്ടുവാന്
കോഴിയെ ഒരു ബേക്കിംഗ് ട്രേയിലേക്ക്
മാറ്റി കുറച്ചു എണ്ണയും ഒഴിച്ച് ഒരു
അലൂമിനിയം ഫോയില് കൊണ്ട്
മൂടി ഓവനില് 300 ഡിഗ്രി ചൂടില് മുപ്പത്
മിനുട്ട് നേരം വേവിക്കുക.
- കോഴി പോരിച്ചതിനു
ശേഷം ബാക്കിയുള്ള സവാള,പച്ചമുളക്,
ഇഞ്ചി, വെളുത്തുള്ളി എന്നിവ
ബാക്കിയുള്ള എണ്ണയില്
നന്നായി വഴറ്റുക.
- അതിലേക്ക്
തക്കാളി അരിഞ്ഞതും ചേര്ത്ത്
നന്നായി ഇളക്കുക.
- തക്കാളി വെന്തു പാകമാകുമ്പോള്
അതിലേക്ക് മുളക് പൊടി,
മല്ലിപ്പൊടി,മഞ്ഞള് പൊടി,
ഗരംമസാലപ്പൊടി,
ഉപ്പ് ,പെരുംജീരകം എന്നിവ ചേര്ത്ത്
എണ്ണ തെളിയുന്നത് വരെ വഴറ്റി എടുക്കുക.
- മുപ്പതു മിനുട്ട് കഴിഞ്ഞു ഓവനില്
നിന്നും പുറത്തെടുത്ത കോഴിയിലേക്ക് ഈ
മസാല ചേര്ത്ത് ചീനച്ചട്ടിയിലിട്ട്
നന്നായി ഇളക്കി ചെറു ചൂടില് കുറച്ചു
നേരം വേവിക്കുക.
- ഇതാ സ്വാദിഷ്ടമായ കോഴി നിറച്ചത്
റെഡി...
കോഴി നിറച്ചത്
Subscribe to:
Post Comments (Atom)
No comments:
Post a Comment