അവിൽ മിൽക്

അവിൽ മിൽക്കിനെ സ്നെഹിക്കുന്ന എന്റെ സ്നെഹിതൻ മനുവിനു വേൻഡി
അവില് - 4 സ്പൂണ് (കുത്തരി അവില്)
പഴം - 1 (മൈസൂര് പഴം)
പഞ്ചസാര - 2 സ്പൂണ്
നെയ്യ് - കാല് സ്പൂണ്
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
നിലക്കടല - 6 എണ്ണം
പാല് - 1 കപ്പ്
ആദ്യം തന്നെ നമുക്ക് പാല് തിളപിച്ചു
തണുക്കാന് വയ്ക്കാം.റെഫ്രിജിറെറ്ററില് നല്ലത് ..
നെയ്യ് ചൂടാക്കി അതില് അവില്
വറുക്കുക . നാലോ അഞ്ചോ മിനുട്ട്
ചെറുതീയില് ചൂടാക്കി എടുത്താല്
മതിയാകും  .

ഒരു വലിയ ഗ്ലാസ് എടുക്കുക
നമ്മുടെ മൈസൂര് പഴവും പഞ്ചസാരയും ഇട്ട് ഒരു സ്പൂണ് കൊണ്ട് നന്നായി അടിച്ചു മിക്സ്
ചെയ്യുക ഇനി അതിലേക്കു നമ്മുടെ തണുത്ത പാല് അല്പ്പം ഒഴിക്കുക അതിനു മീതെ അവിലുംനിലക്കടലയും വിതറുക
അവിലും നിലക്കടലയും പാലും പഴവും പഞ്ചസാരയും ഒന്ന് നന്നായി മിക്സ് ചെയ്യുക, തുടര്ന്ന് വീണ്ടും പാല് ഒഴിക്കുക, അവില് വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്ക്രീമും
വേണമെങ്കില് ചേര്ക്കാം..
നമ്മുടെ അവില് മില്ക്ക് റെഡിയായി.
. വലിയ സ്പൂണുകള്
ഉപയോകിച്ചു ഇളക്കി
വേണം കഴിക്കാന്...

No comments:

Post a Comment