ബസുമതി അരി 2കിലൊ
ആട്ടിറച്ചി 5കിലോ
സവാള വലുത് 4 എണ്ണം
ഉണങ്ങിയ നാരങ്ങ 4 എണ്ണം
എരിവില്ലാത്ത പച്ചമുളക് 10 എണ്ണം
തക്കാളി 250 ഗ്രാം
കുരുമുളകു പൊടിച്ചതും പൊടിയ്കാത്തതും
ഉപ്പ് പാകത്തിനു
ആദ്യമായി ഇതുണ്ടാക്കാൻ ചില ക്രമീകരണങ്ങൾ വേണം. നാലടി താഴ്ചയിൽ ഒരു കുഴി ഉണ്ടാക്കി അതിൽ ഒരു ട്രം ഇറക്കി വയ്ക്കണം. (സ്തിരമായി മന്തി ഉണ്ടാക്കുന്നിടത്തു ഇതുണ്ടാകും.)ഈ ട്രമ്മിൽ വിറകിട്ട് കത്തിച്ചു കനലായി മാറുന്നതുവരെ വെയിറ്റു ചെയ്യുക. അപ്പോഴേയ്ക്കും നമുക്കു 2കിലോ ബസുമതി അരി കഴുകി അതു വേകാൻ പാകത്തിലുള്ളതും ട്രമ്മിനുള്ളിൽ ഇറക്കി വയ്ക്കാൻ പറ്റുന്ന പാത്രത്തിൽ എടുക്കുക. ആവശ്യത്തിനു ഉപ്പും ഉണങ്ങിയ ചെറുനാരങ്ങയും പച്ചമുളകും സവാള അരിഞ്ഞതും തക്കാളിയും പൊടിയ്കാത്ത കുരുമുളകും ആവശ്യത്തിനുള്ള വെള്ളവും (ഒരു ഗ്ലാസ് അരിയ്ക്കു ഒന്നരഗ്ലാസ് വെള്ളം എന്ന ക്രമത്തിൽ) ചേർത്തു വയ്ക്കുക. വലിയ കഷ്ണങ്ങളാക്കിയ ഇറച്ചിയിൽ ആവശ്യത്തിനു ഉപ്പും കുറച്ച് കുരുമുളകുപൊടിയും ചേർത്ത് അര മണിയ്ക്കൂർ വയ്ക്കുക.(കൂടുതൽ മസാല ചേർക്കാറില്ല) നമുക്കു ട്രമ്മിനടുത്തേയ
്ക്കു പോകാ. നല്ല കനലായി മാറിയെങ്കിൽ അരിയും മിശ്രതവും പാത്രത്തോടെ ഈ കനലിന്റെ പുറത്തു വയ്ക്കുക എന്നിട്ട് ട്രമ്മിനു മുകളിൽ നീളത്തിലുള്ളതും ബലമുള്ളതുമായ ഒരു കമ്പി ക്രോസ്സായി വച്ചിട്ട് അതിൽ ഇറച്ചി കഷ്ണങ്ങൾ കെട്ടിത്തൂക്കുക. ട്രമ്മിനെ അടപ്പുകൊണ്ട് അടയ്ക്കുക. എന്നിട്ട് കട്ടിയുള്ള പുതപ്പുകൊണ്ട് മൂടി അതിനു മുകളിൽ മണൽ ഇട്ട് മൂടുക. ഉദ്ദേശം രണ്ടു മണിയ്ക്കൂർ കഴിഞ്ഞ് മണൽ മാറ്റി ഇറച്ചിയിലും ചോറിലും മണൽ വീഴാതെ പുതപ്പും മാറ്റി പാകമായ ഇറച്ചിയും ചോറും പുറത്തെടുക്കുക പത്തു പതിനഞ്ചുപേർക്കു കഴിയ്ക്കാം.
കുഴി മന്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment