ഗോതമ്പു പൊടി-250 ഗ്രാം
മുട്ട-ഒരു മുട്ടയുടെ പകുതി
തൈര്-2 ടീ സ്പൂണ്
നെയ്യ്-1 ടീ സ്പൂണ്
ഉപ്പ്
വെള്ളം
ഗോതമ്പു പൊടിയില് ഉപ്പും വെള്ളവും നെയ്യൊഴികെയുള്ള ബാക്കിയുള്ള എല്ലാ ചേരുകവയും ചേര്ത്ത് നല്ലപോലെ കുഴയ്ക്കണം. മാവ് വളരെ മൃദുവാകാന് ശ്രദ്ധിക്കണം. എന്നാല് വെള്ളമധികമാകുകയുമരുത്. 1 മണിക്കൂര് കഴിഞ്ഞ് വീണ്ടും ഒന്നൂകൂടി കുഴച്ച് ചപ്പാത്തിയുടെ വലിപ്പത്തിലുള്ള ഉരുളകളാക്കുക. ഇത് ചെറിയ വട്ടത്തില് ചപ്പാത്തിപ്പലകയില് വച്ച് പരത്തണം. ഇതിന് മുകളില് അല്പം നെയ്യ് പുരട്ടി വീണ്ടും പതുക്കെ വശങ്ങളില് നിന്നും ചെറിയ ഞൊറികള് പോലെ മടക്കുക. ഇത് വട്ടത്തില് ചുറ്റി വയ്ക്കണം. പൊറോട്ടയുടെ മടക്കുകള് ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് പിന്നീട് വീണ്ടും പരത്തി തവ ചൂടാക്കി ഇതിലിട്ട് ചുട്ടെടുക്കണം. ചുട്ടെടുത്ത പറോട്ടയുടെ വശങ്ങളില് നിന്നും ഉള്ളിലേക്കു പതുക്കെ അമര്ത്തി മൃദുവായ മടക്കുകളാക്കുകയ
ും വേണം.
ഗോതമ്പ് പൊറോട്ട
Subscribe to:
Post Comments (Atom)
No comments:
Post a Comment